തിരുവനന്തപുരം: കനത്തമഴയിലും കാറ്റിലും താറുമാറായ വടക്കന്‍ കേരളത്തിലെ വൈദ്യുതി ബന്ധം പുന: സ്ഥാപിയ്ക്കാന്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി എം.എം.മണി.
യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികളുമായി മുമ്പോട്ടുപോകുന്നത്. അവധി ദിവസങ്ങളിലും കെഎസ്ഇബി ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഇടുക്കിയില്‍ ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് താന്‍ ഇടുക്കിയിലേക്ക് പോകാത്തതെന്നും എം എം മണി പറഞ്ഞു.
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ല. ഇതുവരെ ചെറിയ ഡാമുകളാണ് തുറന്നതെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് നിലയങ്ങളില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments