
ചെന്നൈ•വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് വിജയം. 8141 വോട്ടുകള്‍ക്കാണ് ഡി.എം.കെയുടെ എം.എം കതിര്‍ ആനന്ദിന്റെ വിജയം.
മുതിര്‍ന്ന നേതാവ് ദുരൈ മുരുഗന്റെ മകനായ കതിര്‍ ആനന്ദിന് 4,85,340 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഐ.ഐ.എ.ഡി.എം.കെയുടെ ഷണ്മുഖത്തിന് 477,199 വോട്ടുകളാണ് നേടിയത്.
ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; വെല്ലൂരില്‍ പോളിങ് ആരംഭിച്ചു
നേരത്തെ ഏപ്രില്‍ 18 ന് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ ഡി.എം.കെ അനുകൂലിയുടെ വസതിയില്‍ നിന്നും വന്‍ തോതില്‍ പണം പിടികൂടിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
ആഗസ്റ്റ് 5 നാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്തിയത് . 28 സ്ഥനാര്‍ഥികളാണ് ജനവിധി തേടിയത്. അതേസമയം, കതിര്‍ ആനന്ദും, ഷണ്മുഖവും തമ്മിലായിരുന്നു പ്രധാന പോരാട്ടം.
Post Your Comments