ആലുവ: പ്രളയ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ നാട്ടുകാരെ കാഴ്ചക്കാരാക്കി വയോധികന്റെ നീന്തിക്കുളി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ കൃഷ്ണനാണ് പോലീസുകാരും നാട്ടുകാരും നോക്കിനില്‍ക്കെ ആലുവ മണപ്പുറത്തെ പുഴയിലേക്കു ചാടി നീന്തിക്കുളിച്ചത്. കുറച്ചുസമയത്തിനുശേഷം ക്ഷേത്രത്തിനു മുന്‍പിലുള്ള ആല്മരത്തിനരികിലേക്ക് ഇയാള്‍ നീന്തിയെത്തി. തിരികെ കയറാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനിടെ ആല്മരത്തില് പിടിച്ചുകയറി.
Read Also: പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് നിർദേശം
ഇതിനിടെ വീണ്ടും വെള്ളത്തിലേക്ക് എടുത്തുചാടിയ ഇയാള്‍ മണപ്പുറം ക്ഷേത്രത്തിനു സമീപത്തേക്കു നീന്തി. അൽപസമയത്തിനകം ഇയാളെ കാണാതായി. കുറച്ചുസമയത്തിനുശേഷവും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇയാള്‍ ഒഴുക്കില്‍പ്പെട്ടു പോയിരിക്കാമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേന തെരച്ചിലിനെത്തി. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം പിന്‍വാങ്ങി. അധികൃതര്‍ നേവിയുടെ സഹായം തേടി. എന്നാല്‍ കുറച്ചുസമയത്തിനുശേഷം മണപ്പുറത്തെ റോഡില്‍കൂടി ഇയാള്‍ നടന്നുപോകുന്നത് കണ്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. ഒടുവില്‍ കേസൊന്നുമെടുക്കാതെ താക്കീത് ചെയ്ത് പോലീസ് കൃഷ്ണനെ വിട്ടയച്ചു.
Post Your Comments