ഇടുക്കി: ഒഴുക്കില്‍പ്പെട്ട കാറില്‍നിന്നു യാത്രക്കാരന് സാഹസികമായി രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. വെള്ളിയാമറ്റം പന്നിമറ്റം പഞ്ചായത്തിലെ ചപ്പാത്ത് പാലത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ചപ്പാത്ത് പാലത്തില്‍ ശക്തമായി വെള്ളം കയറുമ്പോൾ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. കാര്‍ കടന്നുപോകവെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും കാര്‍ കുടുങ്ങുകയും ചെയ്തു. ഇതോടെ വാഹനം തിരിച്ച് കരയിലെത്തിക്കാന്‍ നാട്ടുകാരും വാഹനത്തിന്റെ ഡ്രൈവറും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ വാഹനം കൈവരിക്കു മുകളിലൂടെ ഒഴുകി താഴേക്കു പതിക്കുകയൂം ദിർവർ സാഹസികമായി രക്ഷപെടുകയുമായിരുന്നു.
Read Also: വയനാട് ഉരുൾപൊട്ടൽ: പുത്തുമലയിൽ മരണം ഏഴായി
https://www.facebook.com/DeepikaNewspaper/videos/2472143303015885/
കടപ്പാട്: ദീപിക
Post Your Comments