Latest NewsIndia

അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് ഇന്ത്യക്കെതിരെ നീക്കവുമായി പാകിസ്ഥാന്‍

ജമ്മു: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ ശക്തമാക്കിയെന്ന് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയക്കടുത്ത് ഭീകരരുടൈ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമവും പാകിസ്ഥാന്‍ നടത്തുന്നുണ്ടെന്നും കരസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ക്ക് പാകിസ്ഥാന്‍ വീണ്ടും തുടക്കമിടുകയാണെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ ഇന്ത്യക്കെതിരെയുള്ള നീക്കങ്ങള്‍ പാകിസ്ഥാന്‍ ശക്തമാക്കുകയാണ്.

സുരക്ഷ വിലയിരുത്താന്‍ ശ്രീനഗറില്‍ കോര്‍ ഗ്രൂപ്പ് ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സികളുടെ യോഗം ചേര്‍ന്നു. സുരക്ഷാ സാഹചര്യത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഏത് നീക്കത്തേയും നേരിടാനുള്ള തയ്യാറെടുപ്പ് യോഗം വിലയിരുത്തി. സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉദംപൂര്‍ ആസ്ഥാനമായുള്ള കരസേന ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button