Latest NewsIndiaInternational

ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത് പാക് സൈന്യം, അക്രമങ്ങള്‍ക്ക് മുതിർന്നാൽ യാതൊരു ദാക്ഷിണ്യവും കിട്ടില്ലെന്ന് അമിത്ഷാ

ഇന്ത്യയിൽ നടത്തുന്ന ഏതു അക്രമങ്ങൾക്കും പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നും ഇവർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കശ്മീര്‍ ജനതയോട് ആഹ്വാനം ചെയ്ത് പാക് സൈന്യം . ഇന്ത്യയിൽ നടത്തുന്ന ഏതു അക്രമങ്ങൾക്കും പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നും ഇവർ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനോട് യോജിക്കരുതെന്നും , കശ്മീരുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങള്‍ക്കും തങ്ങള്‍ ഒപ്പമുണ്ടെന്നും പാക് സൈനിക മേധാവി ഖ്വമര്‍ ജാവേദ് ബജ്വ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് കൂടാതെ റാവല്‍ പിണ്ടിയിലെ ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ സൈനികരുടെ രഹസ്യ ചര്‍ച്ചകളും നടന്നതായി പാക് മാദ്ധ്യമമായ ‘ ഡോണ്‍ ‘ റിപ്പോര്‍ട്ട് ചെയ്തു .അതേ സമയം കശ്മീരിലെ സുരക്ഷ അതിശക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . എന്തും നേരിടാനുള്ള ഒരുക്കത്തിലാണ് കര-വ്യോമ സേനകള്‍. കശ്മീരിലേയ്ക്ക് കൂടുതല്‍ അര്‍ധ സൈനീകരെ അയച്ചു.

മാത്രമല്ല കശ്മീരില്‍ എന്തു നിയമം നിര്‍മിക്കണമെന്ന് ഇനി ഇന്ത്യന്‍ പാര്‍ലമെന്റാണ് തീരുമാനിക്കുന്നതെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നും ,അക്രമങ്ങള്‍ക്ക് മുതിരുന്നവരോട് യാതൊരു ദാക്ഷിണ്യവും കാട്ടില്ലെന്ന മുന്നറിയിപ്പും അമിത് ഷാ നല്‍കി. ഇൻ ഇഅക്രമം നടത്തുന്നവരോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഇതിലൂടെ ഷാ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button