KeralaLatest News

ആള്‍ക്കൂട്ടം കൊല്ലാതെ കൊന്ന വിരമിച്ച പട്ടാളക്കാരന്‍; റാന്നിയില്‍ നടന്ന ക്രൂരത ഭക്ഷണം ചൂടാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടതിന്

പത്തനംതിട്ട: റാന്നിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വിമുക്തഭടനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെട്ടതിനാണ് വിമുക്തഭടനെ ക്രൂരമായി തല്ലിച്ചതച്ചത്. റാന്നി പൊതുമണ്‍ സ്വദേശി ശിവകുമാറിനാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. ഹോട്ടല്‍ ജീവനക്കാര്‍ ശിവകുമാറിനെ നടുറോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാരും ശിവകുമാറിനെ മര്‍ദിച്ചു. മര്‍ദ്ദനമേറ്റ ശിവകുമാര്‍ അവശനിലയിലായി. ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശിവകുമാറും ഹോട്ടല്‍ ജീവനക്കാരുമായുള്ള വാക്കേറ്റം ഹോട്ടലിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ALSO READ: മോദി സര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ ; കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിൽ

റാന്നി ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള ആതിര റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഹോട്ടലില്‍ എത്തിയ ശിവകുമാര്‍ ഭക്ഷണം ചൂടാക്കി നല്‍കണമെന്നേ ആവശ്യപ്പെട്ടതിനെതുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയടക്കം ആറ് പേര്‍ക്ക് എതിരെ റാന്നി പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button