Latest NewsIndia

കുട്ടി സാഹിബ് ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്; കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

ന്യൂഡൽഹി: കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ ഉന്നയിച്ച ഓരോ ആക്ഷേങ്ങള്‍ക്കും മറുപടി പറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. കാശ്മീരിനെ വിഭജിക്കുക വഴി ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ അനിതീ കാണിക്കുകയാണെന്ന മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി പറയുകയുണ്ടായി. പതിവു രീതിയിലാണ് ഇന്നും കുട്ടി സാഹിബ് സംസാരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ആരാണ് കശ്മീരില്‍ ന്യൂനപക്ഷമെന്ന് അമിത് ഷാ ചോദിച്ചു.

കുട്ടി സാഹിബ് താങ്കള്‍ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അവിടെ മുസ്ലീങ്ങള്‍ മാത്രമാണോ ജീവിക്കുന്നത് കശ്മീരിലെ ന്യൂനപക്ഷം എന്നു പറയുന്നത് സിഖുമതസ്ഥരാണ്. അവരുടെ എന്ത് അവകാശമാണ് കവര്‍ന്നെടുക്കാന്‍ പോകുന്നതെന്നും അമിത് ഷാ പറയുകയുണ്ടായി. താങ്കള്‍ ഇവിടെ സംസാരിക്കുന്നത് കശ്മീരിന് വേണ്ടിയല്ല മറ്റാര്‍ക്കോ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button