കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കുള്ള യാത്രയില്‍ ദേശീയപാതയില്‍ നേര്യമംഗലം പാലം കടക്കുമ്പോഴാണ് മൂട്ടിപ്പഴവുമായി യാത്രക്കാരെ കാത്തിരിക്കുന്നവരുണ്ടാകുക. ചുവന്നുതുടുത്ത പഴത്തെ പ്രിയംകരമാക്കുന്നത് കാട്ടുരുചിയുടെ വൈവിധ്യമാണ്. പ്രകൃതിയുടെ തനത് വിഭവമായ മൂട്ടിപ്പഴത്തിന് റംബുട്ടാന്‍ പഴത്തോട് സാമ്യം തോന്നും. റംബുട്ടാന്‍ ആണെന്ന ധാരണയില്‍ വാങ്ങാനായി വണ്ടി നിര്‍ത്തുന്നവര്‍ ഇത് അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന വന വിഭവം ആണെന്ന് മനസ്സിലാകും. കാട്ടിലും സ്വന്തം പറമ്പിലുമായി വിളയുന്ന മൂട്ടിപ്പഴം പ്രദേശവാസികള്‍ നേരിട്ടാണ് റോഡ്വക്കില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇവര്‍ പഴത്തെ പരിചയപ്പെടുത്തുകയും ആവശ്യാനുസരണം പഴം രുചിച്ചുനോക്കുവാനായി നല്‍കുകയും ചെയ്യും.
ALSO READ: ശക്തമായ മഴ; വീടിന് മുകളില്‍ പന വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കിലോക്ക് നൂറ് രൂപ നിരക്കിലാണ് വിപണനം നടത്തുന്നത്. ഉള്‍ക്കാമ്പിന്റെ മധുരവും വൈറ്റമിനുകളുടെയും ധാതുക്കളുടെയും സമ്പന്നതയും കൊണ്ട് ആരും കൊതിക്കുന്ന കായ്കനിയാണ് മൂട്ടിപ്പഴം. അല്‍പം പുളിചേര്‍ന്ന മധുരമാണ് ഇതിന്റെ സവിശേഷത. കരുവിനു കട്ടിയില്ലാത്തതിനാല്‍ ഉള്‍ക്കാമ്പ് അനായാസം കഴിക്കാം. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുമെന്നതിനാല്‍ ദുര്‍മേദസ് മാറ്റാന്‍ ഇതു കഴിക്കുന്നത് നല്ലതാണെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. പുറംതോടിലും ഉള്‍ക്കാമ്പിലുമുള്ള ആന്റി ഓക്‌സിഡന്റുകള്‍ക്ക് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ കഴിവുണ്ടെന്നും , രക്തത്തിന്റെ കൗണ്ട് വര്‍ദ്ധിപ്പിക്കുവാന്‍ മൂട്ടിപ്പഴം ചിലര്‍ ഔഷധമായി ഉപയോഗിക്കാറുണ്ടെന്നും തട്ടേക്കാട് വനം വകുപ്പിലെ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments