Latest NewsInternational

60 ദിവസത്തിനുള്ളില്‍ 200 ബലാത്സംഗ, ലൈംഗിക പീഡനക്കേസുകള്‍ ഏറ്റെടുത്തു; അസാധാരണ പ്രകടനം കാഴ്ചവെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്തകള്‍ കുല്‍സൂം ഫാത്തിമയെ എന്നും അസ്വസ്ഥമാക്കിയിരുന്നു. തനിക്കൊരു അവസരം ലഭിക്കുമെന്നും ഇതിനെതിരെ പോരാടാന്‍ സാധിക്കുമെന്നും കുല്‍സൂം ഉറച്ച് വിശ്വസിച്ചു. മത്സരപരീക്ഷകളില്‍ വിജയിച്ചതിന് ശേഷം പഞ്ചാബ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കപ്പെട്ട കുല്‍സൂം അസാധാരണ പ്രകടനം തന്നെ കാഴ്ചവെച്ചു.

രണ്ട് മാസം കൊണ്ട് പാകിസ്ഥാന്‍ വനിതാ സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥയായ കുല്‍സൂം അന്വേഷിച്ചത് 200 ബലാത്സംഗ, ലൈംഗിക പീഡനക്കേസുകളാണ്. പഞ്ചാബ് പ്രവിശ്യയിലെ പക്പട്ടന്‍ ജില്ലയിലെ ആദ്യത്തെ വനിതാ എസ്എച്ച്ഒയായാണ് കുല്‍സും. ചെറിയ കാലയളവിലാണ് കുല്‍സൂം
മികച്ച പ്രകടനം കാഴ്ചവച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങള്‍ തന്നെ പ്രകോപിപ്പിച്ചുവെങ്കിലും ആ സമയത്ത് തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ അടുത്തിടെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു ദിവസം ഒരു സ്ഥാനത്തെത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു അന്ന് കൊച്ചുപെണ്‍കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും വിശ്വസിച്ചിരുന്നു.

മത്സരപരീക്ഷകളില്‍ വിജയിച്ചതിന് ശേഷം പഞ്ചാബ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കപ്പെട്ടപ്പോള്‍ എനിക്ക് അവസരം ലഭിച്ചുവെന്നും കുല്‍സും പറഞ്ഞു. ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന അതേ കടമ ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button