ന്യൂഡല്‍ഹി: ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അമർനാഥ് യാത്രയിലും തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന് ഇന്റിലിജൻസ് വിവരമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അമര്‍നാഥ് യാത്ര വെട്ടിക്കുറയ്ക്കാന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കുകയും സംസ്ഥാനത്ത് സൈനിക വിന്യാസം കൂട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ താഴ്വരയില് വ്യാപകമായ ആശങ്ക നിലനില്‍ക്കുകയാണ്.
ALSO READ: അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം; ചിത്രങ്ങൾ പുറത്ത്
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന ജമ്മു കാഷ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ജമ്മു കാഷ്മീരിലെത്തുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാഷ്മീര്‍ താഴ്വരയിലും അമിത്ഷാ സന്ദര്‍ശനം നടത്തുമെന്നും വിവരമുണ്ട്.
Post Your Comments