Latest NewsInternational

വൻ ഭൂചലനം ; റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത : സുനാമി മുന്നറിയിപ്പ്

സിംഗപ്പൂർ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  ഇന്തോനേഷ്യയിലെ സുമാത്രയിലാണ് റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുമാത്ര, ജാവ ദ്വീപുകളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വരെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും, പ്രധാന നഗരമായ തെലുക് ബെതുംഗിൽ നിന്ന് 227 കിലോമീറ്റർ അകലെയാണിതെന്നും അമേരിക്കൻ ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ഇതോടെ ബാന്റൺ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടൻ താമസം മാറാൻ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button