ചെന്നൈ: സ്പെഷ്യല്‍ ചിക്കന്‍ പേരു നല്കി പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു ഹോട്ടലുടമ. മധുരയിലെ മിലഗു എന്ന ഹോട്ടലിലാണ് സംഭവം. ‘കുംഭകോണം അയ്യര്‍ ചിക്കന്‍’ എന്നാണ് ഹോട്ടലുടമ സ്പെഷ്യൽ ചിക്കൻ വിഭവത്തിന് പേരിട്ടത്. ഇതോടെ ഹോട്ടലിനെതിരെ ബ്രാഹ്മണസഭ രംഗത്തെത്തുകയായിരുന്നു. അയ്യര്‍ എന്നത് ബ്രാഹ്മണ വിഭാഗത്തെ സൂചിപ്പിക്കുന്ന വാക്കാണെന്നും സസ്യാഹാരികളായ തങ്ങളുടെ പേരില്‍ മാംസ്യ വിഭവം വിളമ്പുന്നത് മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബ്രാഹ്മണ സംഘടനകള്‍ ആരോപിച്ചു.ഇതോടെ ഹോട്ടല്‍ അധികൃതര്‍ പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയതില്‍ ക്ഷമാപണം നടത്തുകയും സ്പെഷ്യല്‍ വിഭവത്തിന്റെ പേര് മാറ്റുകയും ചെയ്തു.
Post Your Comments