മുംബൈ : വ്യാപാര ആഴ്ച്ചയിലെ നാലാം ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 212 പോയിന്റ് താഴ്ന്ന് 37269ലും നിഫ്റ്റി 63 പോയിന്റ് താഴ്ന്നു 11054ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 504 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 204 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. വിപ്രോ, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അജന്ത ഫാര്‍മ തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, എസ്‌കോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു
Post Your Comments