മുംബൈ : നേട്ടം കൈവരിക്കാനാകാതെ ഓഹരി വിപണി. സെന്‍സെക്സ് 600 പോയിന്റ് താഴ്ന്നു. മാര്‍ച്ച് മാസത്തിനു ശേഷം ആദ്യമായാണ് സെന്‍സെക്സ് 37,000 മാര്‍ക്ക് ഇടിവ് നേരിട്ടത്. നിഫ്റ്റി 11,000 പോയിന്റ് താഴെയാണ് രേഖപ്പെടുത്തിയത്. യു എസ് ഡോളറിനെതിരെ രൂപ അഞ്ച് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ ഇടിവ് രേഖപ്പെടുത്തി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 204 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്.ബി. ഐയുടെ ഓഹരികളില്‍ 5% ഇടിവ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഉജ്ജിവാന്‍ ഫിനാന്‍ഷ്യല്‍ ട്രെന്റ് ലിമിറ്റഡ്, മാഗ്മ ഫിന്‍കോര്‍പ്, ബജാജ് കണ്‍സ്യൂമര്‍ കെയര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും കെയര്‍ റേറ്റിങ്സ്, കോഫീഡേ എന്റര്‍പ്രൈസസ്, സദ്ഭവ് എന്‍ജിനിയറിങ്ങ്, ഫിസര്‍ ലിമിറ്റഡ്, സുന്ദരം ക്ലേടോണ്‍ എന്നീ കമ്പനികളുടെ ഓഹരികളും നഷ്ടത്തിലേക്ക് വീണു.
വ്യാപാര ആഴ്ച്ചയിലെ നാലാം ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിലാണ് തുടങ്ങിയത് . സെന്‍സെക്സ് 212 പോയിന്റ് താഴ്ന്ന് 37269ലും നിഫ്റ്റി 63 പോയിന്റ് താഴ്ന്നു 11054ലുമായിരുന്നു വ്യാപാരം.
Post Your Comments