പത്തനംതിട്ട: ചോർച്ചയുള്ള പത്തനംതിട്ട മണിയാര്‍ ഡാമില്‍ അറ്റക്കുറ്റപ്പണി നടത്തുന്നതിനായി കേന്ദ്ര ജല കമ്മിഷന്റെ സഹായം തേടി ജലസേചന വകുപ്പ്. അണക്കെട്ടിന്റെ നവീകരണത്തിന് വേണ്ടി 18 കോടിയുടെ സഹായമാണ് ജലസേചന വകുപ്പ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് മണിയാര്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തകര്‍ന്നിരുന്നു . പിന്നീട് കഴിഞ്ഞ മെയ് മാസത്തില്‍ 25 ലക്ഷം രൂപ മുടക്കി അറ്റക്കുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ മഴ കനത്തതോടെ ഷട്ടറുകളില്‍ ചോര്‍ച്ച രൂപപ്പെടുകയായിരുന്നു. അണക്കെട്ട് പുനരുദ്ധാരണത്തിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും ഉള്ള പദ്ധതിയില്‍പ്പെടുത്തി പതിനെട്ടര കോടിയാണ് ഒടുവില്‍ കേന്ദ്ര ജലകമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments