
കൊല്ലം : തഴവയില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച റേഷന്‍ ധാന്യങ്ങള്‍ പോലീസ് പിടികൂടി. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം കടത്തൂര്‍ തോപ്പില്‍ത്തറയില്‍ എം നിസാമിന്റെ വീട്ടില്‍ നിന്നാണ് റേഷന്‍ ധാന്യങ്ങള്‍ പിടികൂടിയത്. 53 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പുമാണ് ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.
ഇതോടെ പ്രതി നിസാം ഓടി രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും വാനിലേക്ക് അരി കടത്തുന്നതിനിടയിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു
Post Your Comments