തിരുവനന്തപുരം: ഉള്‍ക്കൊള്ളാവുന്നതിലധികം തടവുകാരെ പാര്‍പ്പിക്കുന്നതിനെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 727 തടവുകാര്‍ക്കാണ് സൗകര്യം. എന്നാല്‍ ഇപ്പോള്‍ അവിടെ തടവുകാരായി 1350 പേരുണ്ട്. തടവുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. ജയിലില്‍ പകുതിയിലേറെ ക്യാമറകള്‍ തകരാറിലാണ്. ജയിലിലുള്ള മറ്റു സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ലഭ്യമല്ല.
പൂജപ്പുര ജയില്‍ വളപ്പില്‍ പുതിയ കെട്ടിടം നിര്‍മിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.കെ രാജു പരാതിയില്‍ ആവശ്യപ്പെട്ടു. 675 പേരെ ഉള്‍ക്കൊള്ളാനാവുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 200ലധികം തടവുകാര്‍ കൂടുതലാണ്. പത്തനം തിട്ടജയില്‍ പൊളിച്ചു പണിയുന്നതിനാല്‍ ഇവിടുത്തെ 300 ഓളം തടവുകാരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍, കൊട്ടാരക്കര സബ് ജയില്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 60 പേര്‍ക്ക് കഴിയാവുന്ന കൊട്ടാരക്കര ജയിലില്‍ തടവുകാര്‍ ഇതോടെ 150 ആയി. നിര്‍മാണം പുരോഗമിക്കുന്ന ആലപ്പുഴ ജില്ലാ ജയിലിലെ തടവുകാരെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments