Latest NewsGulf

പ്രമേഹ ബാധിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഗവേഷണ പഠനത്തില്‍ പങ്കാളികളാകാം; അറിയിപ്പുമായി അധികൃതര്‍

ദോഹ : ടൈപ്പ് 2 പ്രമേഹ ബാധിതര്‍ക്കു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) ഗവേഷണ പഠനത്തില്‍ പങ്കാളികളാകാമെന്നു ഖത്തര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. ഗവേഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കു ചില മാനദണ്ഡങ്ങളുമുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗ നിര്‍ണയം നടത്തിയിട്ട് 5 വര്‍ഷത്തില്‍ കുറവായിരിക്കണം.

18നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം. ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നവര്‍ ആകരുത്.ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പാലിക്കുന്നവര്‍, പ്രമേഹനിയന്ത്രണത്തിനു ഗുളിക കഴിക്കുന്നവര്‍ എന്നിവര്‍ക്കു ഗവേഷണത്തില്‍ പങ്കാളിയാകാം. ഖത്തര്‍ ഐഡി ഉണ്ടായിരിക്കണം.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ ലബോറട്ടറി പരിശോധനകള്‍, എംആര്‍ഐ, ശാരീരിക ക്ഷമത പരിശോധനകള്‍, പാന്‍ക്രിയാസ് പ്രവര്‍ത്തനവും ഗ്ലൂക്കോസ് മെറ്റബോളിസം അറിയാനുള്ള പരിശോധനകള്‍ എന്നിവയെല്ലാം നടത്തിയ ശേഷമാകും ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 10 ആഴ്ചയിലെ വ്യായാമ പദ്ധതിയില്‍ പങ്കാളിയാകാന്‍ അവസരം നല്‍കുക.

താല്‍പര്യമുള്ള വ്യക്തികള്‍ക്കു 40 25 4991 എന്ന നമ്പറിലും 55 24 77 53 എന്ന വാട്‌സാപ് മുഖേനയും ബന്ധപ്പെടാം. മരുന്നിന്റെ ഉപയോഗമില്ലാതെ വ്യായാമ പദ്ധതിയിലൂടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുകയാണു പഠനത്തിന്റെ ലക്ഷ്യം. ഇതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button