ആലപ്പുഴയില്‍ കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കൂടി സി.പി.ഐ നടപടി. ആരോപണ വിധേയനായ കെ.എഫ് ലാല്‍ജി ഉള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പോസ്റ്റര്‍ വിവാദം അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതു വരെയാണ് സസ്‌പെന്‍ഷന്‍.അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്ന് പേരെയും സസ്പന്‍ഡ് ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചു.
കാനത്തിനെതിരെ പോസ്റ്ററൊട്ടിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചത് കെ.എഫ് ലാല്‍ജി വാടകക്കെടുത്ത വാഹനമായിരുന്നു. പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ ആലപ്പുഴയിലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായതോടെയാണ് ലാല്‍ജി അടക്കമുള്ളവര്‍ക്കെതിരെ സി.പി.ഐ നടപടി സ്വീകരിച്ചത്. ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സി.പി.ഐ അമ്പലപ്പുഴ നിയോജക മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ലാല്‍ജി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സുബീഷ്, പ്രസിഡന്റ് ജോമോന്‍ എന്നിവര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കാനാണ് അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയെ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി ചുമതലപ്പെടുത്തിയത്.
Post Your Comments