ജയ്‌പൂർ : ആള്‍ക്കൂട്ട ആക്രമണങ്ങൾക്ക് തടയിടാൻ നിയമം കൊണ്ടു വരാനൊരുങ്ങി രാജസ്ഥാന്‍. ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും ശക്തമായ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വരാനൊരുങ്ങുന്നത്. ഇതിനായുള്ള ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ആള്‍ക്കൂട്ട ആക്രമങ്ങളിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments