ചെന്നൈ:കൊടൈക്കനാലിൽ ഒരു ബോർഡിങ് സ്‌കൂളിൽ പത്താം ക്ളാസുകാർ തമ്മിലുള്ള വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ ഒരേ മുറിയില്‍ താമസിച്ചിരുന്നവരുമാണ്. ഇവര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കു മൂർച്ഛിച്ചപ്പോൾ സഹപാഠിയെ കൂട്ടുകാരന്‍ കത്രികയും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയ കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ എന്തിന്റെ പേരിലാണ് ഇവര്‍ വഴക്കിട്ടതെന്ന് പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും വഴക്ക് തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി.
Post Your Comments