ചാലക്കുടി: ബൈക്ക് മോഷണക്കേസിന്റെ വിചാരണയ്ക്കു കൊണ്ടുവന്ന പ്രതി കോടതിമുറിക്കുള്ളില്‍ പോലീസുകാരനെ ആക്രമിച്ചു. കൊല്ലം ചേരിക്കോണം തൃക്കോവില്‍വട്ടം രാധികഭവനില് രാമചന്ദ്രനാണു(44) പോലീസിനെ ആക്രമിച്ചത്. പ്രതിയുമായെത്തിയ തിരുവനന്തപുരം എ.ആര്. ക്യാമ്പിലെ പ്രഭിനാണു(35) പരുക്കേറ്റത്. ക്ഷുഭിതനായ പ്രതി കൈവിലങ്ങുകൊണ്ട് പ്രഭിനെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പ്രഭിന് കുഴഞ്ഞുവീണു.
അബോധാവസ്ഥയിലായ ഇയാളെ ജീവനക്കാരും പോലീസുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മുഖത്തും തലയ്ക്ക് പുറകിലും സാരമായി പരുക്കുണ്ട്. ഭക്ഷണം വാങ്ങിനല്കാത്തതിനാലാണു പോലീസുകാരനെ ആക്രമിച്ചതെന്നു രാമചന്ദ്രന് കോടതിയില്‍ പറഞ്ഞു.എന്നാല്‍ ഇയാള്‍ രാവിലെ മുതല്‍ ബീഡി ആവശ്യപ്പെട്ട് നിരവധി തവണ ദേഷ്യപ്പെട്ടിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ തയാറായില്ലെന്നും പോലീസുകാര്‍ പറഞ്ഞു.
പരാതിയെഴുതാന്‍ കോടതി ജീവനക്കാരോടു രാമചന്ദ്രന് പേപ്പര്‍ ആവശ്യപ്പെട്ടെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ നല്കാന് ജീവനക്കാര്‍ തയാറായില്ല.ഇതും ആക്രമണത്തിന് കരണമായെന്നാണ് പറയുന്നത് .
Post Your Comments