ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലില്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പ്രശസ്ത പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനല്‍ ഇന്ത്യയില്‍ പ്രക്ഷേപണം ചെയ്യും. പരിപാടിയുടെ ചെറിയൊരു വീഡിയോ ബെയര്‍ ഗ്രില്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഡിസ്‌കവറി ചാനലിലെ ലോക പ്രശസ്ത സര്‍വൈലല്‍ സിരീസാണ് ഇത്.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിത്രീകരിക്കുന്ന ഏറ്റവും ജനപ്രീയ പരമ്പരയായ മാന്‍ വെര്‍സസ് വൈല്‍ഡ് ഇത്തവണ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2006ല്‍ ആരംഭിച്ച ഈ പരിപാടിയുടെ പ്രധാന പ്രമേയം മനുഷ്യന്റെ അതിജീവനത്തിന്റെയും പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളുമാണ്.മോദിയും ഗ്രില്‍സും ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് കടുവ സങ്കേതത്തിലെ ദികലയില്‍ നടത്തിയ സാഹസിക യാത്രയാണ് പരിപാടിയിലുള്ളതെന്നാണ് സൂചന.
45 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ബെയര്‍ ഗ്രില്‍സിന്റെ ട്വീറ്റ് പ്രധാനമന്ത്രി റിട്വീറ്റ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം:
People across 180 countries will get to see the unknown side of PM @narendramodi as he ventures into Indian wilderness to create awareness about animal conservation & environmental change. Catch Man Vs Wild with PM Modi @DiscoveryIN on August 12 @ 9 pm. #PMModionDiscovery pic.twitter.com/MW2E6aMleE
— Bear Grylls (@BearGrylls) July 29, 2019
Post Your Comments