Latest NewsKerala

വണ്ടിച്ചെക്കുകേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; ഫിനാന്‍സ് ഉടമയെ തേടി പോലീസ്

തൊടുപുഴ: വണ്ടിച്ചെക്കുകേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഫിനാന്‍സ് ഉടമയ്‌ക്കെതിരെ പോലീസ് അന്വേഷണം. കേസില്‍ ഇയാള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. തൊടുപുഴ അരീപ്ലാവില്‍ ഫിനാന്‍സ് ഉടമ സിബി തോമസിനെതിരെയാണ് പോലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും കേസില്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പലതവണ പീഡനത്തിനിരയാക്കി എന്നാണ് കേസ്. തൊടുപുഴക്ക് സമീപം ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണു പരാതിക്കാരി.

വീട്ടമ്മയ്ക്ക് ഇയാള്‍ 1 ലക്ഷം രൂപ കടം നല്‍കിയിരുന്നു. വീട്ടമ്മ ഒപ്പിട്ട 6 ചെക്കുകളുടെ ഈടിലായിരുന്നു പണം നല്‍കിയിരുന്നത്. പണം തിരികെ നല്‍കിയിട്ടും
വണ്ടിച്ചെക്കുകേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലും കുമരകത്തെ റിസോര്‍ട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണു പരാതി. ഇതിനിടെ ഇയാള്‍ വീട്ടമ്മയ്‌ക്കെതിരെ മുട്ടം കോടതിയില്‍ വണ്ടിചെക്ക് കേസ് നല്‍കി. വീട്ടമ്മ മൂന്നര ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു. ഇതിനു ശേഷവും ശല്യം തുടര്‍ന്നതോടെയാണു പൊലീസില്‍ പരാതിപ്പെട്ടത്.

മുവാറ്റുപുഴയില്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയാണ് സിബി തോമസ്. മുട്ടം എസ്‌ഐ ബൈജു പി. ബാബുവും സംഘവും തെളിവെടുത്തു. തൊടുപുഴയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വീട്ടമ്മ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button