KeralaLatest News

അവിഹിത ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായക്ക് ഇനി പുതിയ രക്ഷിതാക്കൾ

തിരുവനന്തപുരം: അവിഹിത ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായക്ക് ഇനി പുതിയ രക്ഷിതാക്കൾ. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയും കുടുംബവുമാണ് പൊമറേനിയന്‍ നായയെ ഏറ്റെടുത്തിരിക്കുന്നത്. വളര്‍ത്തു നായയെ വേണം എന്ന് സജി തന്നോട് ആവശ്യപ്പെടുകയിരുന്നുവെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് വോളണ്ടിയര്‍ ഷമീം അറിയിച്ചു.

വേള്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നായയെ രക്ഷപെടുത്തിയത് ഷമീം ആയിരുന്നു. അയല്‍പക്കത്തെ ഒരു നായയുമായി ‘അവിഹിതബന്ധം’ ഉണ്ടെന്ന് ആരോപിച്ചായിരുന്നു പോമറേനിയന്‍ ഇനത്തില്‍പെട്ട നായയെ ഉടമ ഉപേക്ഷിച്ചത്. നായയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഉടമയുടെ കുറിപ്പിലായിരുന്നു ഇക്കാരണത്താലാണ് ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നത്. ന​ല്ല ഒ​ന്നാ​ന്ത​രം ഇ​ന​മാ​ണ്. ന​ല്ല ശീ​ലം. അ​മി​ത ഭ​ക്ഷ​ണം ആ​വ​ശ്യ​മി​ല്ല. രോ​ഗ​ങ്ങ​ളും ഒ​ന്നു​മി​ല്ല. അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍ കൂ​ടു​മ്ബോ​ള്‍ കു​ളി​പ്പി​ക്കും. കു​ര മാ​ത്ര​മേ​യു​ള്ളു. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ആ​രെ​യും ക​ടി​ച്ചി​ട്ടി​ല്ല. പാ​ല്‍, ബി​സ്ക്ക​റ്റ്, പ​ച്ച മു​ട്ട എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യം കൊ​ടു​ത്തി​രു​ന്ന​ത്. അ​ടു​ത്തു​ള്ള ഒ​രു പ​ട്ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധം ക​ണ്ട​ത് കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് എന്നായിരുന്നു കുറിപ്പ്.

shortlink

Post Your Comments


Back to top button