നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് ബിഹാര്‍ സര്‍ക്കാറിന് കീഴിലുള്ള ആരോഗ്യവകുപ്പിൽ അവസരം. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ‘എ’, ട്യൂട്ടര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ബിഹാര്‍ ടെക്‌നിക്കല്‍ സര്‍വീസ് കമ്മിഷനാണ് റിക്രൂട്ട്‌മെന്റ് ചുമതല വഹിക്കുന്നത് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ‘എ’ തസ്തികയില്‍ 9130 ഒഴിവുകളും ട്യൂട്ടര്‍ തസ്തികയില്‍ 169 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ഥിരനിയമനമായിരിക്കും.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : http://pariksha.nic.in, http://btsc.bih.nic.in,
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.
അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 18003456221 (ടോള്‍ഫ്രീ)
Post Your Comments