കൊച്ചി : യൂട്യൂബിൽ കേരളത്തിലെ ചാനലുകൾ വൻ കുതിപ്പുമായി മുന്നേറുന്നുവെന്നും കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും ട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ പറഞ്ഞു. അടുത്തകാലത്തായി യൂട്യൂബിൽ പൂജ്യത്തിൽ നിന്ന മലയാളികളുടെ ചാനലുകളാണ് ശ്രദ്ധ നേടിയത്. പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള 17 ചാനലുകളും, അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ സബ്‌സ്‌ക്രൈബർമാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളിൽ സബ്‌സ്‌ക്രൈബർമാരുള്ള 40 ചാനലുകളുമാണുള്ളത്.
വിനോദം, സംഗീതം , ടെക്‌നോളജി, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം ഉള്ളടക്കമായ ചാനലുകൾ വലിയ മുന്നേറ്റം ഉണ്ടാക്കുന്നു. ഭാവിയിൽ കാർഷിക സംരംഭങ്ങളാണ് കുതിപ്പുണ്ടാക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ.ഇന്ത്യയിൽ പ്രതിമാസം 265 ദശലക്ഷം പേരാണ് യൂട്യൂബ് കാണുന്നത്. ഇതിൽ 60 ശതമാനം പേരും ചെറിയ പട്ടണങ്ങളിൽ നിന്നുള്ളവരാണ്.
Post Your Comments