മുംബൈ: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരെ രക്ഷപെടുത്തിയതായി റയിൽവേ അധികൃതർ. ട്രെയിനിലുണ്ടായിരുന്ന 700 പേരെയും നേവിയും ദേശീയ ദുരന്ത നിവാരണ സേനയും റയില്‍വേ പോലീസും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോല്‍ഹാപൂരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസാണ് ബദല്‍പൂരിനും വാങ്കണിക്കും ഇടയില്‍ വെച്ച് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
Post Your Comments