KeralaLatest News

പോലീസ് മർദ്ദിച്ചതിന് തെളിവിന്റെ ആവശ്യമില്ല; കാനം രാജേന്ദ്രൻ

കണ്ണൂര്‍ : മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയെ പോലീസ് മർദ്ദിച്ചതിന് തെളിവിന്റെ ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.പോലീസ് ലാത്തിച്ചാര്‍ജ്ജിനിടെ എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു കാനം.

എംഎൽഎയെ പോലീസ് മര്‍ദ്ദിച്ചിട്ടുണ്ട്. എൽദോയെ കണ്ട തനിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ പറ‍ഞ്ഞു. എന്നാൽ പരിക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

എംഎൽഎയുടെ കൈയ്ക്ക് ഒടിവില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി. രാജു തള്ളിയിരുന്നു. കൈയ്ക്ക് ഒടിവുണ്ടെന്ന് എക്സ് റേയിൽ പറയുന്നു. എല്ലിന് പൊട്ടലുള്ളതായി ഡോക്ടർ നൽകിയ റിപ്പോർട്ട് കളക്ടർക്ക് കൈമാറി.

സിപിഐ എറണാകുളത്ത് നടത്തിയ മാർച്ചിൽ പോലീസ് ആക്രമണത്തിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞത് വ്യാജമാണെന്ന് പോലീസുകാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഈ വിഷയത്തിൽ വിശദീകരണവുമായി എൽദോ എബ്രഹാം രംഗത്തെത്തി. കൈ ഒടിഞ്ഞുവെന്ന് താൻ പറഞ്ഞിട്ടില്ല. കൈയ്ക്ക്പരിക്കുണ്ടെന്ന് പറഞ്ഞത് ഡോക്ടർമാർ. കൈ ഒടിഞ്ഞുവെന്ന് മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button