വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആന്ധ്രാ സര്‍ക്കാര്‍ നിയമസഭയില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ക്ഷേത്ര ഭാരാവാഹിത്വത്തിലും ചുമതലകളിലും സംസ്ഥാന ഇടപെടലുകളുണ്ടാകുമെന്നും ക്രൈസ്തവ മുസ്ലീം മതസംഘടനകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയാണ് ധനമന്ത്രി നടപടികള്‍ പ്രഖ്യാപിച്ചത്. ധനമന്ത്രി ബുഗന രാജേന്ദ്രന്‍ അവതരിപ്പിച്ച ബജറ്റില്‍ റെഡ്ഡി സര്‍ക്കാര്‍ ഇമാമുകള്‍ക്കും ക്രൈസ്തവ പാസ്റ്റര്‍മാര്‍ക്കും വേതനം വര്‍ധിപ്പിച്ചതായി വ്യക്തമാക്കിയിരിക്കുന്നു.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി 2106 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇമാമുകള്‍ക്ക് പ്രതിമാസം 10000 രൂപയും മൗസനുകള്‍ക്കും പാസ്റ്റര്‍മാര്‍ക്കും 5000 രൂപയും പ്രതിഫലം നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, മാര്‍ക്കറ്റ് യാര്‍ഡ് യോഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേയ്ക്കുള്ള നിര്‍ദ്ദിഷ്ട നിയമനങ്ങളിലേയ്ക്ക് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ-പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും 50 ശതമാനം സംവരണം നല്‍കുന്ന ബില്ല് കൊണ്ടുവരാനും ബജറ്റില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നു.
വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ പരിപാലന സാഹചര്യങ്ങളെ നിരന്തരം ചൂണ്ടിക്കാണിച്ചതിനാല്‍ ക്ഷേത്രങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല ഭക്തര്‍ക്ക് വിട്ടുകൊടുക്കണമെന്ന് മുമ്ബ് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ടിഡിപിയോ വൈഎസ്‌ആര്‍സിപിയോ ക്ഷേത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭക്തരെ അനുവദിക്കുന്നില്ല. ക്ഷേത്ര പരിപാലനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ക്ഷേത്ര ട്രസ്റ്റിന്മേലുള്ള നിയന്ത്രണം ശക്തിപ്പെടുത്താനാണ് വൈഎസ്‌ആര്‍സിപി തീരുമാനിച്ചിരിക്കുന്നത്.
ജഗന്‍മോഹന്‍ റെഡ്ഡി ക്രൈസ്തവ കുടുബത്തില്‍ നിന്നുള്ളതാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കീഴില്‍ രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരകത്തിലേറിയ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയും സമാനമായ ന്യൂനപക്ഷ പ്രീണനം നടത്തിയിരുന്നു. രാമ നവമി പോലുള്ള പ്രധാന ഹിന്ദു ആഘോഷങ്ങള്‍ക്ക് ഉണ്ടായിരുന്ന സര്‍ക്കാര്‍ അംഗീകാര അവധി റദ്ദാക്കി. ക്രൈസ്തവ ആഘോഷങ്ങള്‍ക്കുള്ള അവധികള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.പാര്‍ട്ടിയുടെ പ്രകടന പത്രികാ സമ്മേളനത്തില്‍ ഓരോ പാസ്റ്ററിനും ഒരു വീട് നല്‍കുമെന്നും ക്രൈസ്തവ പെണ്‍കുട്ടികളുടെ വിവാഹത്തിന് സംസ്ഥാനം സ്‌പോണ്‍സര്‍ ചെയ്യുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു.
Post Your Comments