ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രതിരോധ കമ്പനിയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തി. വ്യോമസേനയുടെ ഹിന്‍ഡോണ്‍ വ്യോമതാവളത്തിൽ നാല് ഹെലികോപ്റ്ററുകളാണ് എത്തിയത്. അടുത്ത ആഴ്ച നാല് ഹെലികോപ്റ്റര്‍ കൂടെ എത്തും. വ്യോമസേനയ്ക്ക് പുറമെ കരസേനയ്ക്ക് വേണ്ടി ആറ് അപ്പാച്ചെ ഹെലികോപ്റ്റര്‍ കൂടി ഇന്ത്യ വാങ്ങുന്നുണ്ട്.
ആകെ 22 ഹെലികോപ്റ്ററുകളാണ് വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ ബോയിങ്ങില്‍ നിന്ന് വാങ്ങുന്നത്. ഇതില്‍ എട്ടെണ്ണം പത്താന്‍കോട്ട് വ്യോമതാവളത്തിൽ വിന്യസിക്കും. 2020 ആകുമ്പോഴേക്കും 22 ഹെലികോപ്റ്ററുകളും വ്യോമസേനയുടെ ഭാഗമാകും.
Post Your Comments