ഫിലിപ്പൈന്‍സിലെ ചേരിയില്‍ ജനിച്ച് വളര്‍ന്ന് ഇല്ലായ്മകളെ മനോധൈര്യം കൊണ്ട് തോല്‍പ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ യൂട്ടാ വാലി സര്‍വകലാശാലയുടെ (യുവി യു) ആദ്യത്തെ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസ്ട്രിഡ് ടുമിനെസ് എന്ന ഫിലിപ്പീന്‍ വനിത. സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏഴാമത്തെ പ്രസിഡന്റും ആദ്യത്തെ വനിതാ നേതാവുമാണ് ഇവര്‍.
ടുമിനസ് നിലവില്‍ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്, ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ് ടുമിനസ്. മനിലയിലെ യൂണിയന്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ 1982 ല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും പിന്നീട് യുഎസ് പൗരത്വം നേടുകയും ചെയ്തു.
ടുവിനെസ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സോവിയറ്റ് പഠനത്തിന് ബിരുദാനന്തര ബിരുദവും മസാച്യുറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പൊളിറ്റിക്കല്‍ സയന്‍സ്, ഗവണ്‍മെന്റിനായി പിഎച്ച്ഡിയും നേടി. യുവിയുവിലെ 24 അംഗ സെലക്ഷന്‍ കമ്മിറ്റി ഐകകണ്ഠ്യേന വോട്ട് ചെയ്ത് ആസ്ട്രിഡ് ടുമിനെസിനെ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments