റിയാദ്: സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യെമന്‍ വിമതരായ ഹൗതികളുടെ ആക്രമണം. ബോംബുകള്‍ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഹൗതി മാധ്യമമായ അല്‍-മസിറ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് സൗദി സർക്കാർ ഒന്നുംതന്നെ പറഞ്ഞിട്ടില്ല.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇറാന് പിന്തുണയുള്ള ഹൗതികള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ ഖമീസ് മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനു നേരെ ആക്രമണശ്രമം ഉണ്ടായിരുന്നു. പിന്നാലെയാണ് അബ്ഹ വിമാനത്താവളവും ഹൗതികള്‍ ആക്രമിച്ചത്. ജൂലൈ മൂന്നിന് അബ്ഹ വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 9 പേർക്ക് സാരമായി പരിക്കേറ്റിരുന്നു.
Post Your Comments