മുംബൈ: വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിലും ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 51 പോയിന്റ് താഴ്ന്നു, 37779ലും നിഫ്റ്റി 9 പോയിന്റ് താഴ്ന്ന് 11242ലുമായിരുന്നു വ്യാപാരം. യെസ് ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക്, വേദാന്ത, കൊടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഐടിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയെങ്കിലും ടാറ്റ മോട്ടോര്‍സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, മാരുതി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, എല്‍റ്റി, ഒഎന്‍ജിസി, ഹീറോ മോട്ടോകോപ് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments