കൊച്ചി : സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യോഗത്തിൽ താൻ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും കാനം പറഞ്ഞു.കാനം എറണാകുളത്തുനിന്നും മടങ്ങി.
എറണാകുളത്തെ പോലീസ് നടപടിയില്‍ കാനം രാജേന്ദ്രന്റെ മൃദു സമീപനത്തോട് സിപിഐയില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സംഭവത്തില്‍ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നിട്ടും കാനം മൗനം പാലിക്കുന്നുവെന്നാണ് വിമര്‍ശനം. ഇതിന്റെ ഭാഗമായിട്ടായിരിക്കാം പോസ്റ്റർ ഒട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.കാനത്തിന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
Post Your Comments