വാഷിങ്ടൺ ഡിസി: യുഎസിൽ 16 മറീനുകളെ മനുഷ്യക്കടത്തു കേസിൽ അറസ്റ്റു ചെയ്‌തു. ഇവർ മയക്കുമരുന്നും കടത്തിയിരുന്നതായി വിവരമുണ്ട്. 16 പേരെ കൂടാതെ എട്ടു മറീനുകളെ മയക്കു മരുന്നു കള്ളക്കടത്തുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി അനധികൃത കുടിയേറ്റക്കാരെയാണു കടത്തിയതെന്നും ജൂലൈ ആരംഭത്തിലാണ് ഇതു സംഭവിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. കലിഫോർണിയ ക്യാംപ് പെന്റൽട്ടണിൽ രാവിലെയാണ് മറീനുകളെ അറസ്റ്റ് ചെയ്തത്. ഇവർ ഓടിച്ചിരുന്ന വാഹനം ബോർഡർ പെട്രോൾ അധികൃതർ തടഞ്ഞു പരിശോധിച്ചപ്പോൾ മെക്സിക്കൻ രാജ്യക്കാരായ മൂന്നു പേരെ കാറിന്റെ പിൻ സീറ്റിൽ കണ്ടെത്തുകയും ഇവരെ ബോർഡർ പെട്രോൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലാൻസ് കോർപെറൽസുമാരായ ബൈറൺ ലൊ, ഡേവിസ് സലാഡർ എന്നിവരെ ടെക്കേറ്റ് പോർട്ടിന് ഇരുപതു മൈൽ സമീപമാണ് അറസ്റ്റു ചെയ്തത്. ന്യൂജഴ്സി, ലൊസാഞ്ചൽസ് എന്നിവിടങ്ങളിലേക്ക് കൊണ്ടു വിടുന്നതിനു 8000 ഡോളറാണ് ഇവരിൽ നിന്നും ആവശ്യപ്പെട്ടിരുന്നതെന്ന് ഇവരുടെ പരാതിയിൽ പറയുന്നു.
Post Your Comments