KeralaLatest NewsIndia

ശിവരഞ്ജിത്തും നസീമും എം.എ ആദ്യ സെമസ്റ്ററില്‍ പോലും തോറ്റു തുന്നംപാടി, മാർക്ക് ലിസ്റ്റുകൾ പുറത്ത്

ആദ്യത്തെ തവണ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിക്ക് നാല് മാര്‍ക്ക് മാത്രമാണ് ഇയാള്‍ക്ക് നേടാനായത്.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും എം.എ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റ മാര്‍ക്ക് ലിസ്റ്റ് പുറത്തായി.എം.എ.ഫിലോസഫി വിദ്യാര്‍ത്ഥികളാണ് ഇരുവരും. 2018ലാണ് ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകള്‍ക്കും പരാജയപ്പെട്ട ശിവരഞ്ജിത്ത് 2019ല്‍ വീണ്ടും ഈ പരീക്ഷകളെഴുതി എന്നാല്‍ ഇക്കുറി നില മെച്ചമാക്കിയെങ്കിലും പാസാവാനായില്ല. ആദ്യത്തെ തവണ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിക്ക് നാല് മാര്‍ക്ക് മാത്രമാണ് ഇയാള്‍ക്ക് നേടാനായത്.

രണ്ടാം തവണ കിട്ടിയത് പന്ത്രണ്ട് മാര്‍ക്ക്.ഇതിനെ തുടര്‍ന്നാണ് വളഞ്ഞ വഴിയിലൂടെ ജയിക്കാന്‍ യൂണിവേഴ്‌സിറ്റി ഉത്തര കടലാസുകള്‍ ശേഖരിച്ചതെന്നാണ് അനുമാനം. നസീമിന്റെ പരീക്ഷ ഫലവും ഏതാണ്ട് ശിവരഞ്ജിത്തിന്റേതിന് സമാനമാണ്. ഇവര്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഒന്നാം സ്ഥാനമുള്‍പ്പടെ കിട്ടിയത് സംശയകരമാണെന്ന ആക്ഷേപം ഇതോടെ ശക്തമായി. നസീമിന് ചില വിഷയങ്ങളില്‍ അമ്പത് ശതമാനത്തിന് മുകളില്‍ നസീം നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാല്‍ സെമസ്റ്റര്‍ വിജയം നേടാനായില്ല.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെയാണ് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഇവര്‍ ഇടം പിടിച്ചതിനെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള വ്യാജസീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.ആയുര്‍വേദ കോളേജിന് സമീപത്തെ പരിശീലന കേന്ദ്രത്തില്‍ കോച്ചിംഗിനായി പോയതുകൊണ്ടാണ് പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയതെന്നാണ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് തടയിടാനായി ശിവരഞ്ജിത്ത് നിരത്തുന്ന ന്യായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button