ഇരുപത് വർഷങ്ങർക്ക് മുമ്പ് ജൂലൈ 6 തീയതി രാത്രിയിൽ വെടിയേറ്റിട്ടും പാകിസ്ഥാൻ ബങ്കറുകൾ തകർത്ത് സംഹാര താണ്ഡവമാടിയ ഒരു പോരാളി ഉണ്ടായിരുന്നു. ബുള്ളറ്റുകൾക്ക് തകർക്കാനാകാത്ത നിശ്ചയദാർഢ്യത്തോടെ ശത്രുവിനുനേരെ നിറയൊഴിച്ചു കൊണ്ടേയിരുന്ന ക്യാപ്റ്റൻ ജെറി പ്രേംരാജ്’.
കാർഗിൽ യുദ്ധത്തിൽ പിറന്ന നാടിനെ രക്ഷിക്കാൻ അവസാന ശ്വാസം വരെ പടപൊരുതിയ ഭാരത പുത്രന്റെ സ്മൃതി മണ്ഡപത്തിൽ ധീരപുത്രന് ജന്മം നൽകിയ മാതാവ് ചെല്ലതായ് അമ്മയോടൊപ്പം യുവമോർച്ച പ്രവർത്തകർ പുഷ്പ്പാർച്ചന നടത്തി.
യുവമോച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മരായ ആർഎസ് രാജീവ്, ജെ ആർ അനുരാജ് ബിജെപി ലീഗൽ സെൽ കൺവീനർ അഡ്വ: രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ്, ജനറൽ സെക്രട്ടറി പി ആർ അരുൺ എന്നിവർ നേതൃത്വം നൽകി.
Post Your Comments