KeralaLatest News

അടൂരിനെതിരായ ഭീഷണി കേരളം ഒറ്റ മനസോടെ ചെറുക്കണമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി കേരളം ഒറ്റ മനസോടെ ചെറുക്കണമെന്ന് മന്ത്രി എ കെ ബാലന്‍. വ്യത്യസ്ത അഭിപ്രായമുള്ളവരെ തകര്‍ത്തു കളയുമെന്ന സംഘപരിവാറിന്റെ നിലപാട് കേരളത്തില്‍ വിലപ്പോകില്ല. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പാകിസ്ഥാനിലേക്കയയ്ക്കുമെന്നാണ് സംഘപരിവാര്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ ചന്ദ്രനിലേക്കയക്കുമെന്നാണ് പറയുന്നത്. കേരളത്തിന്റെ അഭിമാനമായ എം.ടിയെ ഇടതുപക്ഷത്തിന്റെ കാലുനക്കിയെന്നാണ് അവർ മുൻപ് വിശേഷിപ്പിച്ചതെന്നും മന്ത്രി പറയുകയുണ്ടായി. മനുഷ്യര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്നവരെയൊക്കെ ഇവര്‍ ശത്രുക്കളായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button