റിയാദ്: സൗദിയില്‍ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ്. രാജ്യത്ത് വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ച ശേഷമാണ് ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതെന്നാണ് കണക്കുകള്‍. 2018 ജൂണ്‍ 24 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 1,20,000 ലേറെ വനിതകള്‍ സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷാവസാനം വരെ 181 വിദേശ വനിതകളാണ് പുതിയ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്ത് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഈ വര്‍ഷം ആദ്യപാദത്തില്‍ 459 വിദേശ വനിതകളും ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയിരുന്നു. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ചതോടെ പുരുഷന്മാരായ നിരവധി ഹൗസ് ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 3,08,693 വിദേശികള്‍ നിലവില്‍ സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വനിതകള്‍ക്കു
വാഹനം ഓടിക്കുന്നതിനുള്ള അനുമതി സൗദിയില്‍ പ്രാബല്യത്തില്‍
വന്നത്.
Post Your Comments