കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനെതിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പി.ജെ. ജോസഫ്. മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയാണ് ജോസ്.കെ. മാണി പക്ഷം പ്രസിഡന്റ് പദവി നേടിയെടുത്തത്. ശരിയല്ലെന്ന് ബോധ്യമുള്ള കാര്യം അംഗീകരിച്ചത് യു.ഡി.എഫിന്റെ ഐക്യം ഉറപ്പുവരുത്താന്‍ മാത്രമാണെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ജോസ്.കെ. മാണി പക്ഷത്തിന് പദവി നല്‍കിയ യുഡിഎഫ് തീരുമാനം തെറ്റാണെന്നും ആരാണ് ശക്തരെന്ന് ഏതാനും ദിവസങ്ങള്‍ക്കകം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments