
പ്യോംഗ്യാംഗ്: ഉത്തരകൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണം നടത്തിയതായി രാജ്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിനെ ഉദ്ധരിച്ച് യോഹ്നാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചറിയാനാവാത്ത രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരമായ വൊന്‍സാനില്‍ നിന്ന് ജപ്പാന് സമുദ്രത്തിലേക്ക് പരീക്ഷിച്ചതായാണ് വിവരം.
അതേസമയം ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. . ഉത്തരകൊറിയന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 5.34നും 5.57നുമാണ് മിസൈലുകള്‍ പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് ഒന്‍പതിന് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
Post Your Comments