Latest NewsIndia

പ്രമുഖ വ്യവസായി പ്രമോദ് മിത്തല്‍ അറസ്റ്റില്‍

സരായേവോ: പ്രമുഖ വ്യവസായിയായ പമോദ് മിത്തല്‍ ബോസ്നിയയില്‍ അറസ്റ്റിലായി. പ്രമുഖ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ ഇളയസഹോദരനാണ് പ്രമോദ്. അധികാര ദുര്‍വിനിയോഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച് തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇയാളൊടൊപ്പം കമ്പനിയുടെ ജനറല്‍ മാനേജര്‍ പരമേശ് ഭട്ടാചാര്യയേയും ഒരു സൂപ്പര്‍വൈസറി ബോര്‍ഡംഗത്തേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 കോടിയോളം രൂപയുടെ ക്രമക്കേടാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.

പ്രമോദ് മിത്തലിന് പങ്കാളിത്തമുള്ള ലൂക്കാവക്കിലെ കോക്കിങ് പ്ലാന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അറസ്റ്റ്. ആയിരത്തോളം തൊഴിലാളികളുള്ള ജിഐകെഐഎല്‍ എന്ന കമ്പനിയില്‍ 2003 മുതല്‍ പ്രമോദിന് പങ്കാളിത്തമുണ്ട്. വ്യവസായശാലകള്‍ക്കാവശ്യമായ ഇന്ധനവിതരണമാണ് ഈ കമ്പനി നടത്തിവരുന്നത്.

shortlink

Post Your Comments


Back to top button