കൊച്ചി: വൈപ്പില്‍ ഞാറയ്ക്കല്‍ സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എം.എല്‍.എ എല്‍ദോ എബ്രഹാമിന് പരിക്ക്. എം.എല്‍.ഐ യുടെ കൈ പൊലീസുകാര്‍ തല്ലിയൊടിക്കുകയായിരുന്നു. എം.എല്‍.എയ്ക്കും സി.പി.ഐ ജില്ലാ സെക്രട്ടറിയ്ക്കും അടക്കം ഏഴ് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് എല്‍ദോ എബ്രഹാം പ്രതികരിച്ചു.
ഒരു പ്രകോപനവും ഇലാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്നും നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെയാണ് പൊലീസിന്റെ പ്രവര്‍ത്തനമെന്നും എല്‍ദോ പറയുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി അടക്കം നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ പോലീസ് അസിസ്‌റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, എസ്.ഐ. വിപിന്‍ദാസ്, സി.പി.ഒ. സുബൈര്‍ എന്നിവര്‍ക്കും പരുക്കേറ്റു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറിയെ കഴിഞ്ഞയാഴ്‌ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വൈപ്പിനില്‍ തടഞ്ഞതാണു സംഘര്‍ഷങ്ങളുടെ തുടക്കം.
വൈപ്പിന്‍ ഗവ. കോളജില്‍ എസ്.എഫ്.ഐയും സി.പി.ഐ. വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. പരുക്കേറ്റ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണു രാജുവിനെ തടഞ്ഞത്. തുടര്‍ന്ന് സ്‌ഥലത്തെത്തിയ ഞാറയ്‌ക്കല്‍ സി.ഐയും രാജുവിനെ അപമാനിച്ചെന്നാരോപിച്ച് സി.പി.ഐ. നേതൃത്വം പോലീസില്‍ പരാതിപ്പെട്ടിരുന്നു. സി.ഐയെ മാറ്റണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറിയടക്കം ഒട്ടേറെ നേതാക്കള്‍ പങ്കെടുത്തു.സംഭവത്തെ തുടര്‍ന്ന് ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്ന് എ.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.
Post Your Comments