ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിഷൻ റെഡ്ഢിയെ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഷെയ്ക് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂൺ 12 നാണു മന്ത്രിയുടെ മൊബൈലിലേക്ക് ഇന്റർനാഷണൽ നമ്പറിൽ നിന്ന് ഭീഷണി കോൾ വന്നത്.
ഇയാൾ കുവൈറ്റിൽ ഡ്രൈവറായി ജോലിനോക്കിയിരുന്ന ആളാണെന്നു അന്വേഷണത്തിൽ തെളിയുകയായിരുന്നു. സോഷ്യൽ മീഡിയയിലെ ചില വ്യാജ വാർത്തകളാണ് ഇയാളെ കൊണ്ട് ഇങ്ങനെ ചെയ്യിക്കാൻ കാരണമെന്നാണ് മൊഴിയിൽ നിന്ന് വ്യക്തമായത്.
Post Your Comments