
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കു മര്‍ദ്ദനമേറ്റ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി സിപിഐ കൊച്ചി ഐജി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസ് അക്രമത്തില്‍ മൂവാറ്റുപ്പുഴ എംഎല്‍എ അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. എംഎല്‍എയുടെ കൈകള്‍ പോലീസ് അക്രമത്തില്‍ ഒടിഞ്ഞു.
അതേസമയം എംഎല്‍എമാര്‍ദ്ദിച്ചത് എസ്‌ഐ ആണെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. എസ്.ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എംഎല്‍എ പുറത്തുവിട്ടു. കൊച്ചി സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസ് ആണ് ദൃശ്യത്തിലുള്ളത്.
Post Your Comments