Latest NewsIndia

തൊഴിലാളി ക്ഷേമമില്ലാതെ ഗുജറാത്ത് : വ്യാവസായിക അപകടങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു

ഗാന്ധി നഗര്‍ : കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗുജറാത്തില്‍ വ്യാവസായിക അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 687. 2016 നും 2018 നും ഇടയില്‍ വ്യാവസായിക അപകടങ്ങളില്‍ പരിക്കേറ്റവര്‍ 4,450. സംസ്ഥാനത്ത് ഈ കാലയളവില്‍ ആകെ നടന്ന അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം 5,137.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ല്‍ 263 തൊഴിലാളികള്‍ക്ക് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. മൊത്തം പരിക്കുകളുടെയും മരണങ്ങളുടെയും എണ്ണം 1,299 ആണ്,

2018 ല്‍ സംസ്ഥാനത്ത് ഓരോ ദിവസവും കുറഞ്ഞത് 3 അപകടങ്ങളെങ്കിലും നടന്നു. തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം 2018 ല്‍ 118.55 ലക്ഷമായി ഉയര്‍ന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു. 2015ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍വര്‍ദ്ധനയാണിത്.

നിര്‍മാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ഓര്‍ഗനൈസേഷന്റെ മറ്റൊരു വിശകലനം ഇങ്ങനെ പറയുന്നു, ‘രാജ്യത്ത് ഗുജറാത്തി ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിനായി നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ക്ഷേമസെസ് ശേഖരിക്കുന്നതില്‍ സംസ്ഥാനത്തിന് പതിനൊന്നാം സ്ഥാനമാണുള്ളത്. പക്ഷേ ശേഖരിച്ച സെസ് ഫലപ്രദമായി ചെലവഴിക്കുന്നതില്‍ പിന്നിലാണ്. നിര്‍മാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി സെസ് വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ലെന്ന് ചുരുക്കം.ബോര്‍ഡ് സ്വരൂപിച്ച 2,097 കോടി രൂപയില്‍ 10%മാത്രമേ തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിക്കപ്പെടുന്നുള്ളു എന്നും തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button