തിരുവനന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളോട് വീണ്ടും മാനേജ്മെന്റിന്റെ പ്രതികാര നടപടി. അതേസമയം സംഭവത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ആകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
മതിയായ ഹാജര്‍ ഇല്ലെന്ന് ആരോപിച്ച് പരീക്ഷാ ഫീസ് അടയ്ക്കാനും കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല. ഇന്ന് പരീക്ഷ ആരംഭിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് അനുവദിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല.
ഹാള്‍ ടിക്കറ്റ് നിഷേധിച്ചത് മൂലം എസ്ആര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ആയില്ല. വ്യാജ രോഗികളെ എത്തിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ കബളിപ്പിക്കാന്‍ ശ്രമിച്ചതും, കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും തെളിവുകള്‍ സഹിതം പുറത്തു കൊണ്ട് വന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്.
Post Your Comments