Latest NewsJobs & Vacancies

പ്രസാര്‍ ഭാരതില്‍ വിവിധ തസ്തികകളില്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

പ്രസാര്‍ ഭാരതിയുടെ കീഴിലുള്ള വിവിധ സ്റ്റേഷനുകളില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഗ്രേഡ് ക തസ്തികയിലേ്കകായി അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. 35 വയസുവരെയാണ് പ്രായപരിധി.

എംബിഎ മാര്‍ക്കറ്റിങ് അല്ലെങ്കില്‍ പിജി ഡിപ്ലോമ ഇന്‍ മാര്‍ക്കറ്റിങ്, ഒരു വര്‍ഷം പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ അയക്കാം. 30000 രൂപയാണ് ശമ്പളം. എംബിഎ മാര്‍ക്കറ്റിങ് അല്ലെങ്കില്‍ പിജി ഡിപ്ലോമ ഇന്‍ മാര്‍ക്കറ്റിങ്, നാല് വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക്  മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഗ്രേഡ് I തസ്തികയിലേക്ക് അപേക്ഷ അയക്കാം. 42000 രൂപയാണ് ശമ്പളം. വിശദവിവരങ്ങള്‍ക്ക് www.prasarbharati.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button